ലഖ്‌നൗ: ഫോണിലൂടെ മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചു.
സബ്‌റീന്‍ എന്ന യുവതി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്‍ബാറിലാണ് പരാതിയുമായി എത്തിയത്.
വിവാഹത്തിന് ശേഷം തന്നെ ക്രൂര പീഡനത്തിനിരയാക്കിയ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയെന്നാണ് പരാതി.
മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി കേള്‍ക്കുന്ന പരിപാടിയാണ് ജനതാ ദര്‍ബാര്‍.