അധികാരം പുനഃസ്ഥാപിക്കാൻ വലിപ്പമേറിയ പാന്റ്സ് സ്യൂട്ട് അണിഞ്ഞു ലേഡി ഗാഗ

ലെ ആനുവൽ വുമണ്റെ ഹോളിവുഡ് ആഘോഷത്തിൽ പാന്റ് സ്യൂട്ട് അണിഞ്ഞു ഗായികയും നടിയുമായ ലേഡി ഗാഗ എത്തി. വലുപ്പം കൂടിയ ഇത്തരം ഒരു വസ്ത്രം അണിഞ്ഞു എത്തിയ അധികാരം പുനഃസ്ഥാപിക്കാൻ എന്ന് മറുപടി.

മാർക്ക് ജേക്കബ്സ് ഡിസൈൻ ചെയ്ത ഇത്തരം ഒരു സ്യൂട്ട് അണിഞ്ഞു ഗാഗ എത്തിയത് പലരെയും അതിശയപ്പെടുത്തി. ആണുങ്ങളുടെ വേഷത്തോടെ വളരെ അധികം സാമ്യം തോന്നിക്കുന്ന തരത്തിലുള്ള വലിയ പാന്റ്സും ഒരു വലിയ ജാക്കറ്റും അണിഞ്ഞാണ് ഇവർ എത്തിയത്.

“ഈ ചടങ്ങിൽ വരുമ്പോൾ എന്ത് ധരിക്കണം എന്ന് കുറെ ആലോചിച്ചു. ഓരോന്നും മാറി മാറി പരീക്ഷിച്ചു. പല പ്രമുഖ ഡിസൈനർമാരുടെയും വസ്ത്രങ്ങൾ പരീക്ഷിച്ചു. ചെറിയ കോർസെറ്റുകൾ, ഡയമണ്ട് വെച്ച വസ്ത്രങ്ങൾ, തൂവലുകൾ, മുത്തുകൾ, ലോകത്തെ ഏറ്റവും മനോഹരമായ പട്ട് അങ്ങനെ എല്ലാം. പക്ഷേ അവയൊക്കെ പരീക്ഷിച്ചു മടുത്തതാണ്. എനിക്ക് എന്റെ അധികാരം തിരിച്ചു പിടിക്കുന്ന ഒന്ന് വേണമായിരുന്നു. അതാണ് ഈ വസ്ത്രം തിരഞ്ഞെടുക്കാൻ കാരണം,” ലേഡി ഗാഗ രേഖപ്പെടുത്തി.

ഏറ്റവും വ്യത്യസ്തവും ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കുന്നതിൽ ഗാഗ പ്രമുഖയാണ്. കഴിഞ്ഞ ഒരു അവാർഡ് ചടങ്ങിൽ ഗാഗ ഇറച്ചി കൊണ്ട് നിർമ്മിച്ച വസ്ത്രം അണിഞ്ഞു എത്തിയിരുന്നു.

Top