അഞ്ച്മക്കളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു

ഭഭോഹി: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ കുടുംബ കലഹത്തെത്തുടര്‍ന്ന് അമ്മ അഞ്ച് കുട്ടികളെ ഗംഗ നദിയിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചെറിയപ്പെട്ടവരില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഭദോഹിയിലെ ജഹാംഗിരാബാദില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി മഞ്ജു യാദവ് എന്ന യുവതി കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞത്. യുവതി തന്നെയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ജഹാംഗിരാബാദ് മേഖലയില്‍ നദിക്ക് ആഴം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് എസ്പി രാം ബദന്‍ സിംഗ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top