തിരുവനന്തപുരം : ഡിജിപി ടി പി സെന്‍കുമാറിനെതിരെ ജീവനക്കാരിയുടെ പരാതി.
രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട ജൂനിയര്‍ സൂപ്രണ്ട് വിഎന്‍ കുമാരി ബീനയാണ് തന്നെ അന്യായമായി സ്ഥലം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി അഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കിയത്.
വിവരാവകാശനിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമാണ് ടി ബ്രാഞ്ച്. ഇവിടെ നിന്ന് അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
തുടര്‍ന്ന് എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സിഎസ് സജീവ് ചന്ദ്രനെ സെന്‍കുമാര്‍ നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സെന്‍കുമാര്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ പത്ത് മാസമായി വീഴ്ച്ചകളൊന്നുമില്ലാതെ ടിബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വന്ന തന്നെ കാരണങ്ങളൊന്നുമില്ലാതെയാണ് മാറ്റിയത് കൃത്യമായ ഗൂഢാലോചനയുടെ ഫലമാണെന്ന് അഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ കുമാരി ബീന പറയുന്നു.
നേരത്തെ പൊലീസ് ആസ്ഥാനത്ത് ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത്ത് കൃത്യവിലോപത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനാണ് സുരേഷ് കൃഷ്ണയെന്നും പരാതിയില്‍ കുമാരി ബീന ചൂണ്ടിക്കാട്ടുന്നു.