ചെന്നൈ: രാജ്യം മുഴുവന്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയിലായിരുന്നു കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ തിരിച്ച് കിട്ടാന്‍. എന്നാല്‍ മരണം ആ കുഞ്ഞു ജീവന്‍ അപഹരിച്ചു. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് വന്ന വീഴ്ചയാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത് എന്ന തരത്തിലും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാരിനെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നയന്‍താര. സുജിത്തിനെ രക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് നയന്‍താര കുറിപ്പില്‍ പറയുന്നു. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകരുതെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും താരം കുറിപ്പില്‍ പറയുന്നു.
നയന്‍താരയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;
ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, തകര്‍ന്നുപോയി ……ബേബി സുജിത്തിനെ രക്ഷിക്കാന്‍ കഴിയാത്ത തമിഴ്‌നാട് സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തി.
നമുക്കെല്ലാവര്‍ക്കും നാണക്കേട് !. ക്ഷമിക്കണം എന്റെ കുട്ടി,? നീയിപ്പോള്‍ തീര്‍ച്ചയായും നല്ലൊരു സ്ഥലത്താണ്.
മറ്റൊരു മരണവാര്‍ത്ത ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുതേ. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. കുഴല്‍ക്കിണറുകളെല്ലാം അടയ്ക്കുക. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ,?
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,? ആദരാഞ്ജലികള്‍
അതേസമയം നയന്‍ താരയെ നായികയാക്കി ഗോപി നൈനാര്‍ സംവിധാനം ചെയ്ത അരം സിനിമയിലും ഇത്തരത്തില്‍ കുട്ടി കുഴല്‍ കിണറില്‍ വീഴുന്ന സംഭവത്തെ കാണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കുട്ടിയെ രക്ഷിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും തയയുകയും ഒടുക്കം കളക്ടറായ നയന്‍താര കുട്ടിയെ രക്ഷിക്കാന്‍ മുന്‍കൈ എടുത്ത് രംഗത്ത് ഇറങ്ങുന്നതുമാണ് സിനിമയിലെ പ്രമേയം.