കൊച്ചി : ലേഡി സൂപ്പര്‍സ്റ്റാര്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി സൂചന.
സിനിമാ മേഖലയുമായി ബന്ധമുള്ള പ്രമുഖ ബിസിനസ്സുകാരനുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുന്നതായാണ് വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ബിസിനസ്സുകാരന്റെ കുടുംബത്തില്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ശക്തമായി ഉള്ളതിനാല്‍ അനിശ്ചിതത്ത്വം തുടരുകയാണ്.
സിനിമാ സാങ്കേതിക പ്രവര്‍ത്തകനുമായുള്ള താരത്തിന്റെ അടുപ്പം വിവാഹത്തില്‍ കലാശിക്കുമെന്ന് കരുതിയിരുന്നിടത്താണ് അപ്രതീക്ഷിത ട്വിസ്റ്റ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഭാവാഭിനയങ്ങളില്‍ വേറിട്ട ശൈലി പിന്തുടരുന്ന ലേഡി സൂപ്പര്‍ സ്റ്റാറിന് വലിയ ആരാധകവൃന്ദമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ പകിട്ട് അടുത്തയിടെയായി മങ്ങി തുടങ്ങിതോടെയാണ് വിവാഹ ജീവിതത്തിലേക്ക് മടങ്ങാന്‍ താരം തീരുമാനിച്ചതത്രെ.
സിനിമാ അഭിനയം മതിയാക്കി പരസ്യ ചിതങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ പുതിയ തീരുമാനമെന്നാണ് പറയപ്പെടുന്നത്.
വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ താരത്തെ ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നതായ വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍