കര്‍ഷക മരണത്തില്‍ ആശിഷ് മിശ്ര ചോദ്യം ചെയ്യലിനു ഹാജരായി, അറസ്റ്റ് ചെയ്‌തേക്കും

ലക്‌നൗ: ലഖിംപുര്‍ ഖേരിയലെ കര്‍ഷക മരണത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ലഖിംപുര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ആശിഷ് എത്തിയത്.

ആശിഷിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെയാണ് ആശിഷ് അകത്തേക്കു കയറിയതെന്നും വിവരമുണ്ട്.

നേരത്തേ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആശിഷിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് ശനിയാഴ്ച വരെ നീട്ടിക്കൊണ്ടുപോയി.

ഇന്ന് ആശിഷ് പൊലീസിന് മുന്നിലെത്തുമെന്ന് പിതാവ് അജയ് മിശ്ര അറിയിച്ചിരുന്നു. നിരപരാധിയാണെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസിനു കൈമാറുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

Top