ലഖിംപൂര്‍ഖേരി കേസ്; ആശിഷ് മിശ്ര ജയില്‍ മോചിതനായി

അലഹബാദ്: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആശിഷ് മിശ്ര ജയില്‍ മോചിതനായി.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് കേസില്‍ പ്രധാന പ്രതിയായ ആശിഷ് മിശ്ര. കഴിഞ്ഞ വ്യാഴാഴ്ച കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് മിശ്ര പുറത്തിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് നടന്ന കൊലപാതകത്തില്‍ പ്രതിചേര്‍ത്ത ആശിഷ് മിശ്രയെ ഒക്ടോബര്‍ ഒന്‍പതിനായിരുന്നു അറസ്റ്റ് ചെയ്തത്. 129 ദിവസമായി ജയിലില്‍ തുടരുകയായിരുന്നു. ഫെബ്രുവരി പത്തിന് ജാമ്യം അനുവദിച്ച കോടതി എത്രയും പെട്ടെന്ന് തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങാം എന്ന് മിശ്രയെ അറിയിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് നീണ്ടുപോയതാണ് ജയില്‍ മോചിതനാകുന്നത് വൈകാന്‍ കാരണം.

Top