സലാല: ഖരീഫ് കാലാവസ്ഥ ആസ്വദിക്കുവാന്‍ സലാലയിലെത്തിയവര്‍ നാലുലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്.
ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് എട്ടു വരെയുള്ള കാലയളവിലെ സന്ദര്‍ശകരുടെ കണക്കാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ പകുതിയോടെയാണ് സലാലയിലെ ഖരീഫ് കാലാവസ്ഥ അവസാനിക്കുന്നത്.
ദോഫാര്‍ നഗരസഭയും ഒമാന്‍ വിനോദസഞ്ചാര മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന നാല്പതുനാള്‍ നീളുന്ന സലാല ടൂറിസം ഫെസ്റ്റിവല്‍ കാണാനും നിരവധി ആളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മുഖ്‌സെയില്‍, വാദി ദര്‍ബാത്ത്, ജബല്‍ സംഹാന്‍, ഖോര്‍ അല്‍ ഖോറി, എന്നിവിടങ്ങളിലേക്കും നിരവധി സഞ്ചാരികളാണ് എത്തുന്നത്.
ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് സലാലയില്‍ ഖരീഫ് കാലാവസ്ഥ അനുഭവപ്പെടുന്നത്.