ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹര്‍ജിക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. കരട് നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.

ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങള്‍ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കരട് നിയമങ്ങളും നിയമനിര്‍മ്മാണ പ്രക്രിയയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹര്‍ജിയില്‍ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്. സമാന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ മറ്റ് ബെഞ്ചുകളും കരട് നിയമത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

Top