ദുരിത കടലിൽ ലക്ഷദ്വീപ് ; യാത്ര മുടങ്ങിയവരെ തിരിഞ്ഞു നോക്കാതെ ഭരണകൂടം

കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിന്റെ ശക്തിയിൽ കേരളവും, ലക്ഷദ്വീപും ദുരിതത്തിൽ മുങ്ങിയിരിക്കുകയാണ്.

കാറ്റ് ശക്തി പ്ര്യാപിക്കുന്നതിനോടെ കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേയ്ക്കുള്ള കപ്പല്‍ ഗതാഗതം റദ്ദാക്കിയിരുന്നു. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ കുടുങ്ങിയത് 102പേരാണ്.

എന്നാൽ യാത്രമുടങ്ങിയ ലക്ഷദ്വീപുകാരെ കയ്യൊഴിഞ്ഞിരിക്കുകയാണ് ഭരണകൂടം. ഭക്ഷണമോ താമസസൗകര്യമോ നൽകില്ലെന്നാണ് നിലപാട്.

അതേസമയം ഓഖി ചുഴലിക്കാറ്റ് 120-130 കിലോമീറ്റര്‍ വേഗത്തിലാണ് ലക്ഷദ്വീപില്‍ വീശുന്നത്.

മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു.

കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി. മിനിക്കോയില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു.

കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയദുരന്തനിവാരണ സേന ഉടന്‍ കവരത്തിയിലെത്തും.

Top