ന്യൂഡല്‍ഹി: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.
‘സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുളള അജ്ഞരായ വര്‍ഗീയവാദികള്‍ അതിനെ നശിപ്പിക്കുകയാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ‘ – രാഹുല്‍ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപില്‍ കേന്ദ്രം നിയമിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരേ ദ്വീപു നിവാസികള്‍ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് പിന്തുണയുമായി രാഹുലും എത്തിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് ദ്വീപുനിവാസികള്‍ ഉള്‍പ്പടെയുളളവരുടെ ആവശ്യം.