ലക്ഷദ്വീപ് വിഷയം; പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന പ്രമേയം കേരള നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടി പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

അപക്വമായ നടപടികളാണ് നിയമസഭയില്‍ നടക്കുന്നത്. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു. നിയമസഭയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top