ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചു

ലക്ഷദ്വീപ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി.

കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എംപി സ്ഥാനം പുനസ്ഥാപിച്ചത്. വധശ്രമക്കേസില്‍ എംപി മുഹമ്മദ് ഫൈസലിന്റെ പത്തുവര്‍ഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിരുന്നില്ല.

ഇതോടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസല്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.

Top