കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കേരളത്തില്‍നിന്നു യാത്ര മുടങ്ങിയ ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് മടങ്ങി.
വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്.
ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് യാത്ര തിരിച്ചത്.
അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.
നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമാണ് തെരച്ചില്‍ നടത്തുന്നത്.
നാവിക സേനയുടെ 10 കപ്പലുകളാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കടലില്‍ ഉള്ളത്. ഇതില്‍ രണ്ട് കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.