കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് എംപിമാര്‍ക്ക് അനുമതി നിഷേധിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റ് അംഗങ്ങളായ എളമരം കരിം, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ലക്ഷദ്വീപ് നിവാസികള്‍ക്കെതിരെ വിവാദ നിയമങ്ങള്‍ പാസാക്കിയ സാഹചര്യത്തില്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കാന്‍ ലക്ഷദ്വീപ് ഭരണനേതൃത്വം തയ്യാറായില്ല. ഇത് ജനാധിപത്യനിഷേധവും പൗരന്മാര്‍ക്കുള്ള സഞ്ചാരസ്വാതന്ത്ര്യ നിഷേധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കും.
സമാന വിഷയത്തില്‍ യു ഡി എഫ് എം പിമാര്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.കൊവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് എം പി മാര്‍ക്ക് അനുമതി നല്‍കാത്തത് എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ വാദം.