പ്രായം 25 ആവുമ്പോഴേക്കും പെണ്‍കുട്ടികളായാലും ആണ്‍കുട്ടികളായാലും വിവാഹം എന്നാണെന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അത് സിനിമാ മേഖലയിലുള്ളവരാണെങ്കിലോ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകളുമാകും. അത്തരം ചോദ്യം തന്നെയാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി നേരിടുന്നത്. വിവാഹമെന്ന് എന്ന ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നാണ് അവരുടെ സങ്കല്‍പ്പം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് അവര്‍ പറയുന്നു.
‘ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
‘ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതില്‍ വിവാഹം കഴിഞ്ഞവരുണ്ട്, മക്കള്‍ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ലെന്നും താരം പറഞ്ഞു.