തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയതായി എസ് എഫ് ഐ.
അഞ്ചു വര്‍ഷത്തേക്ക് അധ്യാപക ജോലിയില്‍ പോലും പ്രവേശിപ്പിക്കില്ലെന്നും പോലും മാനേജ്‌മെന്റ് ഉറപ്പു നല്‍കിയെന്നും എസ് എഫ് ഐ വ്യക്തമാക്കി.
ലക്ഷ്മി നായരെ മാറ്റി പകരം വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കുമെന്നും എസ് എഫ് ഐ അറിയിച്ചു.
ലോ അക്കാദമി സമരം വിജയം കണ്ടതിനാല്‍ 21 ദിവസം നീണ്ട സമരം അവസാപ്പിച്ചു. എസ് എഫ് ഐ ഉന്നയിച്ച പതിനേഴ് ആവശ്യങ്ങള്‍ മാനേജ്‌മെന്റ് ചര്‍ച്ചയില്‍ അംഗീകരിച്ചുവെന്നും എസ് എഫ് ഐ പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാര നടപടികളുണ്ടാവില്ല. ഒരു മാസത്തിനുള്ളില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും. എല്ലാ വിദ്യര്‍ഥികള്‍ക്കും ക്യാമ്പസില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സ്വാതന്ത്യം അനുവദിക്കും.
എന്‍എസ്എസ് അടക്കമുള്ള പരിപാടികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പു വരുത്തും എന്നീ കാര്യങ്ങളില്‍ മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പുനല്‍കിയെന്ന് എസ്എഫ്‌ഐ അറിയിച്ചു.