lakshmi ramakrishnan statement

ചെന്നൈ: ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കനെ പിന്‍തുണയ്ക്കുന്നവര്‍ക്കെതിരെ നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്.

ആത്മഹത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ബാലപീഡനം എന്ന വലിയ തെറ്റാണെന്ന് ലക്ഷ്മി പറയുന്നു.തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്.

അയാള്‍ക്ക് നിരപരാധിതം തെളിയിക്കുന്നതിന് നിരവധി അവസരമുണ്ടായിരുന്നതായും നാല് സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്ന് ലക്ഷ്മി പറയുന്നു.വിഷയം എടുത്തതില്‍ തനിക്കൊ ചാനലിനോ പ്രത്യേക താത്പര്യമില്ലായിരുന്നെന്നും, നാളെ തനിക്കെന്തെകിലും സംഭവിച്ചാലും ചാനലിനെ കുറ്റം പറയുമോ എന്നും ലക്ഷ്മി കുറിച്ചു.

തന്റെ പക്ഷത്തുനിന്നുമുള്ള കഥ പറയുന്നതിന് ശ്രമം നടത്തിയില്ലെന്നും തന്റെ നേരെ ആക്രമണങ്ങള്‍ നടത്തുന്നവര്‍ സാമൂഹ്യ താല്‍പര്യമാണോ എന്നു അന്വേഷിക്കേണ്ടതുണ്ട്.

വേടവാക്കം സ്വദേശി നാഗപ്പനാണ് പരിപാടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അവതാരികയായും നടിയുമായ ലക്ഷ്മി രാമകൃഷണന്‍ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ഇയാളുടെ മക്കള്‍ ആരോപിച്ചിരുന്നു.

അവതാരക ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിച്ചതുകൊണ്ടാണ് നാഗപ്പന്‍ ജീവനൊടുക്കിയതെന്ന് മക്കള്‍ ആരോപിച്ചത്. സീ തമിഴിലെ ‘സൊല്ലുവതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് നാഗപ്പന്‍ ആത്മഹത്യ ചെയ്തത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ അമ്മയായി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ദിലീപ് നായകനായെത്തിയ ചക്കരമുത്തിലൂടെയാണ് തമിഴ്‌നാട് സ്വദേശിയായ ലക്ഷ്മി അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്രണയകാലം, ജൂലൈ നാല്, നോവല്‍, വയലിന്‍, പിയാനിസ്റ്റ്, എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Top