തിരുവനന്തപുരം: രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നാട്ടുവൈദ്യ ചികിത്സക ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സംവിധായകന് ശ്രീകുമാര മേനോന് വീട് നിര്‍മ്മിച്ച് നല്‍കും. വനത്തിനുള്ളില്‍ പരിസ്ഥിതി സൗഹൃദവീടാണ് നിര്‍മ്മിക്കുന്നത്. വീടിന്റെ രൂപകല്പന ആര്‍ക്കിടെക്ട് ജി. ശങ്കറാണ്.
അടുത്ത മാസം വീടിന്റെ നിര്‍മ്മാണം ആരംഭിക്കും.
ലക്ഷ്മിക്കുട്ടിയമ്മയുടെ ഗ്രന്ഥ ശേഖരം വയ്ക്കാന്‍ ഒരു മ്യൂസിയം നിര്‍മ്മിക്കണമെന്ന് അരുവിക്കര എംഎഎല്‍എ കഴിഞ്ഞദിവസം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.