മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ദി പ്രീസ്റ്റിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയ്ക്ക് ആശംസ നേര്‍ന്ന് സംവിധായകന്‍ ലാല്‍ജോസ്.തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍കനവിന്റെ ഓര്‍മകള്‍ പങ്കുവെച്ചായിരുന്നു ലാല്‍ജോസിന്റെ ആശംസ.
“മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ എന്ന് പറഞ്ഞാണ് ലാല്‍ജോസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.”
“അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു.”ലാല്‍ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.