ലാലീഗയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ വിയ്യാ റയലിനെതിരെ സമനില നേടി ബാഴ്‌സലോണ. 4 ഗോള്‍ വീതമടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. 90-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്ന ബാഴ്‌സ അവസാന രണ്ടാം മിനിറ്റിലാണ് രണ്ട് ഗോള്‍ നേടി തിരിച്ചടിച്ചത്.
വിയ്യാ റയലിന്റെ ഹോം ഗൗണ്ടില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പതിനാറ് മിനുറ്റുകള്‍ക്കുള്ളില്‍ ബാഴ്‌സ രണ്ട് ഗോള്‍ നേടി മുന്നിലെത്തി. കുട്ടീഞ്ഞോയും, മാല്‍ക്കോമുമായിരുന്നു മികച്ച സ്‌കോറര്‍മാര്‍. 23-ാം മിനിറ്റില്‍ ചുക്വസി, 50-ാം മിനിറ്റില്‍ ടൊകോ എകാംബി, 62-ം മിനുറ്റില്‍ ഇബോറ, 80-ം മിനുറ്റില്‍ ബക്ക എന്നിവര്‍ നേടിയ ഗോളില്‍ വിയ്യാ റയല്‍ പിന്നീട് മത്സരത്തില്‍ 4-2 ന് മുന്നിലെത്തി. ബാഴ്‌സ കളിയില്‍ പരാജയം ഉറപ്പിച്ചെന്ന് തോന്നിക്കുമ്പോഴായിരുന്നു തൊണ്ണൂറാം മിനിറ്റിലെ മെസിയുടെ അത്ഭുത ഗോള്‍ പിറന്നത്. പിന്നാലെ ലൂയി സുവാരസും ഗോള്‍ വല കുലുക്കിയതോടെ ബാഴ്‌സ അവിശ്വസനീയ സമനില സ്വന്തമാക്കുകയായിരുന്നു.