ലാലിഗയ്ക്ക് പിന്നാലെ സ്പാനിഷ് ലീഗിലും റയല്‍ മാഡ്രിഡിന് പരാജയം

വാഷിംങ്ടണ്‍: തുടര്‍ പരാജയങ്ങള്‍ പതിവാക്കി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. സ്പാനിഷ് ലീഗില്‍ ആല്‍വസിനോടാണ് റയല്‍ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ആല്‍വസിനെതിരെ റയലിന്റെ പരാജയം. ഇഞ്ചുറി ടൈമിലായിരുന്നു ആല്‍വസ് വിജയ ഗോള്‍ നേടിയത്.

നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ സിഎസ്‌കെഎ മോസ്‌കോയോട് പരാജയപ്പെട്ട റയല്‍, ലാലിഗയില്‍ സെവില്ലയോടും പരാജയപ്പെട്ടിരുന്നു. ഇതിനിടയില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് ഗോള്‍രഹിത സമനിലയും. കഴിഞ്ഞ കുറെ മത്സരങ്ങളിലായി ഗോളടിക്കാന്‍ പോലും മറന്നിരിക്കുകയാണ് ടീം. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒരിക്കല്‍പോലും എതിര്‍ ഗോള്‍വല ചലിപ്പിക്കാന്‍ റയലിന് സാധിച്ചിട്ടില്ല.

താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ പോലും ലാഘവത്തോടെയാണ് ഇപ്പോള്‍ റയലിനെ നേരിടുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടെങ്കിലും കരീം ബെന്‍സേമ, ബെയ്ല്‍, ലൂക്ക മൊഡ്രിച്ച് എന്നിങ്ങനെ പേരുകേട്ട താരങ്ങള്‍ ഇനിയും ടീമില്‍ അവശേഷിക്കുന്നുണ്ട്.

ഇന്നലെ റയലിനെതിരെ ജയിച്ചതോടെ ആല്‍വസ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റെങ്കിലും റയല്‍ രണ്ടാം സ്ഥാനത്ത് തുടരും. പോയിന്റ് പട്ടികയില്‍ ബാഴ്‌സ തന്നെയാണ് ഇപ്പോഴും മുന്നില്‍. ഏഴു കളിയില്‍ 14 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യമുള്ളത്. റയലിന് എട്ടുകളിയില്‍ നിന്നാണ് 14 പോയിന്റ്.

Top