പ്രേഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന സിനിമയില്‍ തെലുങ്കിന്റെ സ്വന്തം നാഗാര്‍ജുനയും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
നാഗാര്‍ജുനയ്ക്ക് പുറമേ ബോളിവുഡ് നടന്‍മാരായ സുനില്‍ ഷെട്ടിയും പരേഷ് റാവലും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 25-ാം നിര്‍മ്മാണ സംരംഭമാണിത്. 100 കോടിയാണ് ബജറ്റ്.
നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആലോചനയെന്നും ചിത്രീകരണം മൂന്ന് മാസത്തോളം നീളുമെന്നും ടൈറ്റില്‍ ലോഞ്ചിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.