കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടന്‍ ലാലു അലക്‌സ്. തെരഞ്ഞെടുപ്പില്‍ ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് ചര്‍ച്ച ചെയ്യുന്നതായി അറിഞ്ഞു.അതുകൊണ്ട് തന്നെ മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ട് 15 ദിവസത്തിനുള്ളില്‍ അറിയിക്കാം. രാഷ്ട്രീയ ആദര്‍ശങ്ങളെക്കാള്‍ വ്യക്തി അധിഷ്ഠിതമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ താരങ്ങളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, സുരേഷ്‌ഗോപി, ലാലു അലക്‌സ് എന്നീ പേരുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ മത്സരിക്കുന്നവരുടേതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.