Lalu alex on mishel’s death

കൊച്ചി: മാതാപിതാക്കൾക്ക് അവരുടെ മക്കളെ പുറത്തു പഠിക്കാൻ വിടാൻ പറ്റാത്ത അവസ്ഥയാണെന്ന് നടൻ ലാലു അലക്സ്.

സി എ വിദ്യാർത്ഥിനി മിഷേൽ കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരക്കുകയായിരുന്നു അദ്ദേഹം.

മിഷേലിന്റെ കുടുംബാംഗങ്ങളെ തനിക്കറിയാമെന്നും സമൂഹത്തിനു മാതൃകയായി ജീവിച്ച ആ കുടുംബത്തിന്റെ ദുഃഖത്തിൽ താൻ പങ്കു ചേരുന്നുവെന്നും മിഷേലിന്റ നാട്ടുകാരൻ കൂടിയായ നടൻ പറഞ്ഞു.

മിഷേലിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താൻ മാധ്യമങ്ങളും പൊതുസമഹവും ഒന്നിച്ചു പ്രവർത്തിക്കണമെന്നും വീഡിയോ പോസ്റ്റിൽ ലാലു അലക്സ് അഭ്യർത്ഥിച്ചു.

കലൂർ പള്ളിയിലെ സെന്റ് ആന്റണീസ് പുണ്യാളൻ സംഭവത്തിന്റെ ചുരുളഴിക്കാൻ സഹായിക്കുന്ന ഒരു തെളിവു കൊണ്ടുത്തരമെന്നാണ് തന്റെ വിശ്വാസം.

കേസ് കൈകാര്യം ചെയ്തതിൽ തുടക്കത്തിൽ പൊലീസ് വരുത്തിയ വീഴ്ചയെയും ഫേസ്ബുക്ക് പോസ്റ്റിൽ ലാലു അലക്സ് വിമർശിച്ചു.

Top