ലാലു പ്രസാദിനും മകന്‍ തേജ്വസി യാദവിനും സിബിഐ നോട്ടീസ്

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകന്‍ തേജ്വസി യാദവിനും സിബിഐ നോട്ടീസ്.

ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ നോട്ടീസ്.

റെയില്‍വേ ഉടമസ്ഥതയിലായിരുന്ന ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പുചുമതല സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കഴിഞ്ഞ ജൂലൈ ഏഴിന് സിബിഐ ഈ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

ലാലു റെയില്‍വേ മന്ത്രിയായിരുന്ന 2006ല്‍ ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പ് സുജാത ഗ്രൂപ്പിനു പാട്ടത്തിനു കൈമാറിയതില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം.

കേസുമായി ബന്ധപ്പെട്ട് യാദവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വസതികള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പാറ്റ്‌ന, ഡല്‍ഹി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിബിഐ റെയ്ഡ്.

Top