ഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 139.35 കോടി രൂപയുടെ ഡോറണ്ട ട്രഷറി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ആര്‍ജെഡി തലവന്‍ ലാലു പ്രസാദിന് ജാമ്യം അനുവദിച്ചു.
കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഡോറണ്ട ട്രഷറിയില്‍ നിന്ന് വഞ്ചനാപരമായി പണം പിന്‍വലിച്ചതിന് ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഫെബ്രുവരിയില്‍ വിധിച്ചിരുന്നു.