കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദിന്റെ ശിക്ഷാവിധി വീഡിയോ കോണ്‍ഫറന്‍സിലൂടെ

lalu-prasad-yadav

റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി ശിക്ഷ വിധിക്കാനാണ് തീരുമാനം.

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹകരണത്തെ തുടര്‍ന്ന് ശിക്ഷയിന്മേലുള്ള വാദം നടത്താനായിരുന്നില്ല.

ലാലു മുഖ്യമന്ത്രിയായിരിക്കെ 1991-94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 84.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിന്റെ ശിക്ഷ പ്രഖ്യാപിക്കുക. ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്.

ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്‍.

Top