lalu prasad yadav facebook account hacked

പാറ്റ്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നാല് ദിവസം മുന്‍പാണ് അധിക്ഷേപകരമായ പോസ്റ്റ് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്തത്. മാര്‍ച്ച് 12ന് ഒരു ആര്‍ജെഡി പ്രവര്‍ത്തകനാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്.

മാര്‍ച്ച് എട്ടിന് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതു മുതല്‍ തുടര്‍ച്ചയായി നാല് ദിവസം അധിക്ഷേപകരമായ പോസ്റ്റുകളാണ് അക്കൗണ്ടില്‍ പ്രത്യക്ഷപെട്ടത്. സംഭവത്തില്‍ ലാലുവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പരാതി നല്‍കി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അക്കൗണ്ട് മരവിപ്പിച്ച് പുതിയ പേജ് ആരംഭിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Top