നിതീഷ് കുമാറിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്ന് ലാലു പ്രസാദ് യാദവ്

lalu prasad

ന്യൂഡല്‍ഹി: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്ന് ലാലുപ്രസാദ് യാദവ്. മകന്‍ തേജസ്വി യാദവ് കാരണമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്നും പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ലാലു ദീര്‍ഘകാലത്തിന് ശേഷമാണ് പൊതുവേദിയിലെത്തുന്നത്.

ആര്‍ജെഡിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ലാലു പ്രത്യക്ഷപ്പെട്ടത്. ജാമ്യം ലഭിച്ച ശേഷമുളള ലാലു പ്രസാദ് യാദവിന്റെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്. വാര്‍ഷിക ചടങ്ങില്‍ തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിച്ച തേജ്വസിയെ ലാലു പ്രസാദ് യാദവ് അഭിനന്ദിച്ചു.

‘സത്യം പറഞ്ഞാല്‍, അവനില്‍ നിന്ന് ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചതല്ല. അദ്ദേഹം സുരക്ഷിതമായി ആര്‍.ജെ.ഡി.യെ നയിച്ചു. ആര്‍ജെഡിക്ക് ശോഭനമായ ഭാവിയുണ്ട്.’, ലാലു പറഞ്ഞു. മരിച്ചാലും രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് തങ്ങള്‍ പിന്‍വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top