റാഞ്ചി: ഡുംക ട്രഷറി കേസില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി. ഈ മാസം 17ന് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും റാഞ്ചി സി.ബി.ഐ കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ അദ്ദേഹത്തിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ലാലു പ്രസാദ് ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ളത്. തത്ക്കാലം ആശുപത്രിയില്‍ തുടരും.
ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണമടക്കം മറ്റു മൂന്നു കേസില്‍ ലാലു പ്രസാദിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.