ന്യൂഡെല്‍ഹി:കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷാവിധി ഇന്ന്. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക.
ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്‍.
ലാലുവിനെയും കുടുംബത്തിയും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് കേസ് എന്നാണ് ആര്‍ജെഡി ആരോപിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് ലാലുവും കാലങ്ങളായി ഉന്നയിക്കുന്നത്. വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 89.27 ലക്ഷം പിന്‍വലിച്ചെന്നാണ് കേസ്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ശിക്ഷാവിധി വരുന്ന രണ്ടാമത്തെ കേസാണിത്.