പാട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായ് ആണ് വധു. എം.ബി.എ ബിരുദധാരിയാണ് ഐശ്വര്യ.
ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം പാട്‌നയിലെ മൗര്യ ഹോട്ടലില്‍ വച്ച് ഏപ്രില്‍ 18ന് നടക്കുമെന്നും വിവാഹം മേയ് 12നായിരിക്കുമെന്നും ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായിയും 1970ല്‍ ബീഹാര്‍ മുഖ്യ മന്ത്രിയായിരുന്നു. മൂന്ന് മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ.