ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ചു.
ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെയാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് കമ്പനി ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹുറാക്കാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിനെയും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 3.22 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
നിരവധി സവിശേഷതകളോടെയാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പും വിപണിയിലേക്ക് എത്തുന്നത്. 50 കിലോമീറ്റര്‍ വേഗതയിലും 17 സെക്കന്‍ഡിനുള്ളില്‍ മടക്കാവുന്ന ഇലക്ട്രിക് ഫാബ്രിക് ഷേയ്ഡാണ് വാഹനത്തിന്റെ സവിശേഷത.
വാഹനത്തിന്റെ കരുത്ത് 5.2 ലിറ്റര്‍ നാച്യുറലി ആസ്പിറേറ്റഡ് വി10 എഞ്ചിനാണ്. ഈ എഞ്ചിന്‍ 610 ബിഎച്ച്പി കരുത്തും 560 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.
3.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 323 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
സെന്റര്‍ കണ്‍സോളില്‍ എച്ച്എംഐ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഫോണ്‍ കോളുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേയുമായുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്‍പ്പടെ നിരവധി ഘടകങ്ങകള്‍ വാഹനത്തില്‍ ഉള്‍പ്പെടുന്നു.