ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി പുതിയ ഒരു മോഡല്‍ കൂടി പുറത്തിറക്കുന്നുതായി സൂചന. വാഹനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ജൂലൈ എട്ടിന് വൈകുന്നേരം ആറ് മണിക്ക് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലംബോര്‍ഗിനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പുതിയ വാഹനത്തിന്റെ വരവറിയിക്കുന്ന ഒരു ടീസര്‍ ചിത്രം മാത്രമാണ് നല്‍കിയിട്ടുള്ളത്. ‘പുതിയ സൃഷ്ടിയുടെ സമയം’ എന്ന വരികളോടെയാണ് ലംബോര്‍ഗിനി ടീസര്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, ടീസര്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പ്രവചനങ്ങളാണ് ലംബോര്‍ഗിനി ആരാധകര്‍ നടത്തിയിട്ടുള്ളത്.