ടോക്കിയോ: ജപ്പാനില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു.
തൊണ്ണൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കാറ്റഗറി നാലില്‍പ്പെട്ട ലാന്‍ എന്ന ചുഴലിക്കൊടുങ്കാറ്റാണ് രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ വീശിയത്.
ഷിസൂക്ക മേഖലയില്‍ കനത്ത നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ ജപ്പാനിലെ കോണ്ടോ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പേമാരിയില്‍ നദികള്‍ കരകവിഞ്ഞു ഒഴുകിയതോടെ വകായമ മേഖലയിലെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.