കവരത്തി: ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ച് ലക്ഷദ്വീപ് ഭരണകൂടം. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിന്മാറ്റം.
ലക്ഷദ്വീപ് റവന്യൂ ആക്ട് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പാണ് കൊടി നാട്ടിയത് . ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലക്ഷദ്വീപില്‍ ഉയരുന്നത്. നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന് ദ്വീപ് ബിജെപി നേതൃത്വം പറയുന്നു.