കൊച്ചി: കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് പുരോഗമിക്കുന്നു. ഭൂമി ഇടപാട് ഉള്‍പ്പെടെ വിമതര്‍ ഉന്നയിച്ച വിഷയങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം, വ്യാജരേഖ കേസുള്‍പ്പെടെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിനഡ് നടക്കുന്ന സിറോ മലബാര്‍ സഭാ ആസ്ഥാനത്തിന് മുന്നില്‍ വിമത വിഭാഗം അല്‍മായ കൂട്ടായ്മ ഇന്ന് പ്രാര്‍ത്ഥനാ യജ്ഞവും നടത്തും.
നേരത്തെ സഭാ ആസ്ഥാനത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മെത്രാന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രാര്‍ത്ഥനാ യജ്ഞം ആക്കി മാറ്റുകയായിരുന്നു.