തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വനഭൂമി കയ്യേറ്റ ആരോപണം.
ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കര്‍ണാടകത്തിലെ കുടകിലുള്ള 151.3 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് കര്‍ണാടക വനംവകുപ്പ് കണ്ടെത്തിയിരുന്നു. 1994ല്‍ റിസര്‍വ്വ് ആയി പ്രഖ്യാപിച്ച 151.3 ഏക്കര്‍ ഭൂമിയാണിത്.
അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഈ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഒക്ടോബര്‍ 27ന് ഉത്തരവ് പുറപ്പെടുവിച്ചു.
വനം നിയമം 64 (എ) ന്റെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 1994 മുതല്‍ ജേക്കബ് തോമസിന്റെ ഭാര്യയും കര്‍ണാടക വനംവകുപ്പും കക്ഷികളായി കര്‍ണാടകത്തിലെ വിവിധ കോടതികളില്‍ കേസുകളുണ്ട്.
1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു നീക്കിയതായും വനംവകുപ്പ് ആരോപിക്കുന്നു.