കൊച്ചി: ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാട് കേസില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വ്യക്തമാക്കി.
കര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും കോടതി കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.
സിറോ മലബാര്‍ സഭ ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ കഴിഞ്ഞ ദിവസം കോടികളുടെ പിഴ ചുമത്തിയിരുന്നു. മൂന്ന് കോടി രൂപയാണ് എറണാകുളം-അങ്കമാലി അതിരൂപത പിഴ അടയ്‌ക്കേണ്ടത്.