കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്. ഭൂമി ഇടപാടില്‍ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി വൈദികര്‍ രംഗത്തെത്തിയത്.
തുടര്‍ന്ന് ആവശ്യമുന്നയിച്ച് ഇന്ന് വൈദികര്‍ സഹായമെത്രാന്‍മാര്‍ക്ക് നിവേദനം നല്‍കും. നിവേദനം സഹായമെത്രാന്‍മാര്‍ കര്‍ദിനാളിന് കൈമാറും. വൈദികരുടെ അടിയന്തിരയോഗവും ഇന്ന് ഉണ്ടായിരിക്കും.