കെ.എം ഷാജിയുമായുള്ള ഭൂമി ഇടപാട്; എം.കെ മുനീര്‍ രേഖകള്‍ ഇഡിക്ക് കൈമാറി

കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയുമായി ചേര്‍ന്നു ഭൂമി വാങ്ങിയതിന്റെ രേഖകള്‍ എം.കെ.മുനീര്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറി. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെ.എം. ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടത്. കണക്കില്‍പ്പെടാത്ത പണം കെ.എം.ഷാജി ഭൂമിയിടപാടിന് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

കെ.എം. ഷാജിയുടെ ഭാര്യ, ഭാര്യയുടെ ബന്ധു, എം.കെ. മുനീറിന്റെ ഭാര്യ എന്നിവരുടെ പേരിലാണു കോഴിക്കാട് മാലൂര്‍ കുന്നിലെ 93 സെന്റ് ഭൂമി 2010ല്‍ വാങ്ങിയത്. ഷാജി ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മിച്ചു. എം.കെ. മുനീറിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു.

Top