കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ഇടപാടില്‍ ഇടപെട്ട് വത്തിക്കാന്‍. സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സഭയെ സമൂഹത്തില്‍ അപഹാസ്യരാക്കിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും വത്തിക്കാന്‍ നിര്‍ദേശം നല്‍കി. അതിരൂപതയുടെ കടംവീട്ടാന്‍ ഭൂമി വില്‍ക്കുന്നതും അഡ്മിനിസ്ട്രേറ്റര്‍ക്ക് തീരുമാനിക്കാമെന്നും വത്തിക്കാന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതിമാസ റിപ്പോര്‍ട്ട് വത്തിക്കാന് നല്‍കാനും അറിയിച്ചിട്ടുണ്ട്.