ദിലീപിന്റെ കരുമാലൂരിലെയും ഡി സിനിമാസിന്റെയും ഭൂമി ഇന്ന് വീണ്ടും അളക്കും

dileep-1

കൊച്ചി: പുറമ്പോക്കു ഭൂമി കയ്യേറിയെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ ഉമടസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെയും എറണാകുളം കരുമാലൂരിലെ ഭൂമിയും ഇന്ന് വീണ്ടും അളക്കും.

സിനിമാ തിയേറ്ററിന്റെ അതേ സര്‍വേ നമ്പറിലുള്ള മറ്റു ഭൂമികളും അളക്കുന്നതാണ്.

ഡി സിനിമാസിന്റെ മാനേജരോടും ഏഴു സ്വകാര്യ വ്യക്തികളോടും സര്‍വേയ്ക്കു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

ജില്ലാ സര്‍വേയറുടെ നേതൃത്വത്തില്‍ നടക്കുന്ന റീ സര്‍വേ നടപടികള്‍ പതിനൊന്നരയോടെ ആരംഭിക്കും.

അതേസമയം, കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ ഒരേക്കറിലേറെ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയെന്ന പഞ്ചായത്തിന്റെ പരാതിയില്‍ റവന്യു വകുപ്പ് ഇന്ന് ഭൂമി അളന്നു തിട്ടപ്പെടുത്തും.

വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലാവും ഭൂമി അളക്കുക.

ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ എട്ടുവര്‍ഷം മുമ്പാണ് കരുമാലൂര്‍ പഞ്ചായത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്. ഇതിനോടു ചേര്‍ന്ന ഒരേക്കര്‍ സ്ഥലം കയ്യേറിയെന്നാണ് പരാതി.

Top