മലപ്പുറം ; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. മലപ്പുറത്ത് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലപ്പുറം ടൌണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടമേളയില് 4463 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ഇതില്‍ ജില്ലയിലെ വ്യത്യസ്ത ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിന്നായി 4232 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളുണ്ട്. ലാന്‍ഡ് ട്രൈബ്യൂണലില്‍ 12010 അപേക്ഷകളും ദേവസ്വം ട്രൈബ്യൂണലില്‍ 7900 അപേക്ഷകളും ജില്ലയില്‍ തീര്‍പ്പാക്കാതെയുണ്ട്. ഇവ ഉടന്‍ തീര്‍പ്പാക്കി പട്ടയം വിതരണം ചെയ്യുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ഇതുവരെ സര്‍ക്കാര്‍ 79000 പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റു ജില്ലകളിലെ പട്ടയവിതരണം കൂടി പൂര്‍ത്തിയാകുന്നതോടെ എണ്ണം ഒരു ലക്ഷത്തില്‍ അധികമാവും. മലപ്പുറം ജില്ലയില്‍ ഇതുവരെ 16000 പട്ടയം വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.