ഇടുക്കിയിലെ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. വനം, റവന്യൂ, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന യോ​ഗം പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ടും, ബഫർസോണുമായി ബന്ധപ്പെട്ടും ജില്ലയിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.

Top