ഭൂമിയിടപാട്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌ക്കരിക്കുമെന്ന് വൈദികസംഘം

maralancheri

കൊച്ചി: അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌ക്കരിക്കുമെന്ന് ഒരു വിഭാഗം വൈദികര്‍ അറിയിച്ചു. കര്‍ദ്ദിനാള്‍ വിരുദ്ധ വൈദിക സംഘമാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ ജോര്‍ജ് ആലഞ്ചേരി പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നും അതിരൂപതയുടെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി സ്വതന്ത്ര ചുമതലയോട് കൂടി ആര്‍ച്ചുബിഷപ്പിനെ നിയമിക്കണമെന്ന് ആവശ്യപ്പെടുമെന്നും യോഗത്തില്‍ തീരുമാനിച്ചതായി വൈദികര്‍ അറിയിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന കര്‍ദ്ദിനാളിന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്നും യോഗത്തില്‍ വിലയിരുത്തി.

അതിരൂപതയെ കടക്കെണിയിലാക്കിയ ഭൂമിയിടപാടില്‍ രേഖകളില്ലാതെ നടത്തിയ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും നിയമനടപടികളെടുക്കുകയും വേണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

Top