വില കുറഞ്ഞ എസ്‌യുവി ലാന്‍ഡ് റോവര്‍ ഉടന്‍ വരുന്നു; എല്‍ 860 എന്ന കോഡ്‌ നാമത്തില്‍

പുതിയ വില കുറഞ്ഞ എസ്‌യുവി ലാന്‍ഡ് റോവര്‍ വരുന്നു. എല്‍ 860 എന്ന കോഡ്‌ നാമത്തിലാണ് വാഹനം വികസിപ്പിക്കുന്നത്. 2021 ല്‍ കാര്‍ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പുതിയ കാര്‍ നിര്‍മിക്കുന്നത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കണ്‍സെപ്റ്റായ ഡിസി 100ല്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും. എന്നാല്‍ ഡിഫന്‍ഡറിനെ പോലെ ബോക്‌സിയായ രൂപമായിരിക്കില്ല എല്‍ 860 കോഡ് നാമത്തില്‍ ഇറങ്ങുന്ന വാഹനത്തിന്.

വാഹനത്തിന്റെ എന്‍ജിന്‍ 1.5 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജിഡ് മിഡ് ഹൈബ്രിഡിലായിരിക്കും ഇറങ്ങുന്നത്. വാഹനത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ വില 25000 യൂറോയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top