കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജിയില്‍ രണ്ട് സഹായമെത്രാന്‍മാരടക്കം അഞ്ച് പേര്‍ക്ക് എറണാകുളം സിജെഎം കോടതിയുടെ സമന്‍സ്.
രൂപതക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മറ്റന്നാള്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെക്കൂടാതെ വൈദികരായ കുര്യാക്കോസ് മുണ്ടാടന്‍, അഗസ്റ്റിന്‍ വട്ടോളി, ജോസഫ് പാറേക്കാട്ടില്‍ എന്നിവര്‍ക്കാണ് സമന്‍സ്. ഹര്‍ജിക്കാരന്റെ വിശദമായ മൊഴിയും കോടതി രേഖപ്പെടുത്തി.
അടുത്തിടെ നടത്തിയ ഭൂമിയിടപാടിലൂടെ എറണാകുളം അങ്കമാലി അതിരൂപതക്ക് എണ്‍പത് കോടി രൂപയുടെ നഷ്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.